2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഡിസംബര്‍

" ഡിസംബര്‍ .....നീ മറയുകയാണ്...മായുകയാണ്....
മനസ്സില്‍ ഒരു നൂറു സ്വപ്നങ്ങള്‍ക്ക്  വിരാമമിട്ടുക്കൊണ്ട്..
വര്‍ഷ മേഘങ്ങള്‍ പെയിതൊഴിയിച്ചു.....വര്‍ണ്ണ കുടകള്‍ ചൂടിച്ചു...
ഓര്‍മകളില്‍ ഓണ പുലരികള്‍ നിറച്ചു...പിന്നെയും ഓര്‍ക്കാന്‍
ഓര്‍മകളുടെ പനിനീര്‍ പൂക്കള്‍ നല്‍കി.., നീ മറയുമ്പോള്‍
കരളില്‍ നിറയുന്ന വേദനയുടെ സഫലമാകാതെ പോയ സ്വപ്നങ്ങളുടെ
ഓര്‍മകളുടെ പനിനീര്‍ ചെടിയുടെ മുള്ളുകള്‍ ഹൃദയത്തില്‍ പോറിപ്പിച്ചു..
അതില്‍ നിന്ന് പൊടിഞ്ഞ ചോരതുള്ളികള്‍ കണ്ണുകളില്‍ നിറപ്പിച്ചു
നീ മായുമ്പോള്‍ ....ഇനിയും തിരിച്ചു വരാത്ത ആ നാളുകള്‍
മനസ്സിന്‍റെ കോണില്‍ വേറൊരു കലണ്ടറായി മാറുമ്പോള്‍
അതിലെ അക്കങ്ങളില്‍ ചിലതില്‍ കണ്ണുനീര്‍ ചാലിച്ചവ ഉണ്ടായിരിക്കും..
അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. നീ മറയുമ്പോള്‍
ഒരു പൂവ് വിടരുന്നതുപ്പോലെ
പുതുവര്‍ഷം മൊട്ടു വിരിയുകയാണ്...ഒരു പുതു നാളം തെളിയുകയാണ്...
കഴിഞ്ഞു പോയ നാളുകള്‍ മനസ്സില്‍ മായാതെ നില്‍ക്കുമ്പോഴും
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍
ആ നല്ല നാളേക്ക് കണ്ണു നട്ടിരിക്കുമ്പോള്‍
ഒരു നല്ല പുതുവര്‍ഷം എല്ലാവര്‍ക്കും ഉണ്ടാകട്ടെ
എന്ന് ആശംസിച്ചുക്കൊണ്ട്.........സുന്ദരമായ
കിനാവുകളുടെ രാവുകളും കണ്ണു നീരില്ലാത്ത പുലരികളും
എല്ലാവര്‍ക്കും ദൈവം നല്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
നിര്‍ത്തട്ടെ......."

സ്നേഹത്തോടെ
    ഷെഫി സുബൈര്‍

സ്നേഹത്തോടെ.........

" കണ്ണുനീരില്‍ ഉരുകി വരുന്ന അക്ഷരങ്ങള്‍
കരളില്‍ നിറയുന്ന വാക്കുകള്‍ ....തുടങ്ങട്ടെ....
എത്ര കാലം ഉരുകി തീരുമെന്ന് അറിയാത്ത പ്രവാസ ജീവിതത്തിന്റെ പ്രണയം.
എന്റെ പൊന്നുവിന്...........
നിന്റെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ എന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ പൂക്കള്‍ വിരിഞ്ഞിരുന്നു.
നിന്റെ കണ്ണുകളില്‍ കണ്ട തിളക്കം എന്നോടുള്ള സ്നേഹത്തിന്റെ ആഴമായിരുന്നു......ഒരിക്കലും ആ തിളക്കം
മങ്ങരുതെന്നു ഞാന്‍ കൊതിച്ചു. ആ മിഴികള്‍ നിറയരുതെന്നു ഞാന്‍ ആഗ്രഹിച്ചു. നിന്നില്‍ നിന്നും അകലരുതെന്നു
ഞാന്‍ ഒരുപാടു മോഹിച്ചു. പക്ഷെ .., കാലം തന്ന വിരഹം ഇന്നും ഞാനും നീയും അനുഭവിക്കുന്നു.
ഈ മരുഭൂവില്‍ കത്തി തീരുന്ന സൂര്യനും ഞാനും ഓരോ ദിനങ്ങളും തള്ളി നീക്കുമ്പോഴും നിന്നെയും നമ്മുടെ പൊന്നു മോനെയും കാണാന്‍ ഓരോ ദിവസങ്ങള്‍ കുറഞ്ഞു വരുന്നതിന്റെ ആശ്വസ്സമാണ്. പിന്നെ നിനക്ക് സുഖാണോ...??
നമ്മുടെ മോനും സുഖാണോ....???? അവനെ നല്ലതുപ്പോലെ നോക്കണം. നമ്മുടെ പ്രതീക്ഷ ഇനി അവനാണ്....
ഒരു ദിവസം പോലും തമ്മില്‍ പിരിയരുതെന്നു കരുതിയ നമ്മള്‍ അടുത്ത് കഴിഞ്ഞത് കുറച്ചു ദിനങ്ങളാണ്.,
അതില്‍ വിരിഞ്ഞ പൂവാണ് നമ്മുടെ പൊന്നുമോന്‍ . അവന്റെ കളിയും ചിരിയും കാണാതെ ....
അവന്റെ ഓരോ വളര്‍ച്ചയുടെയും നിമിഷങ്ങള്‍ കാണാതെ....എന്നെ കുറിച്ച് എപ്പോഴും അവനോടു
പറഞ്ഞു കൊടുക്കണം.കാരണം ഞാന്‍ വരുമ്പോള്‍ എന്നെ അവന്‍ അറിയണം.എന്നും അവനോടൊപ്പം
കഴിയാന്‍ കൊതിച്ച ഒരു ബാപ്പയെ......
നിറങ്ങള്‍ വാരി തൂകുന്ന ദിനങ്ങള്‍ ഇനി നമ്മുടെ ജീവിതത്തില്‍ വരും....ഈ വിരഹം ഇന്ന് സുഖമുള്ള നോവാണ്.
ഈ മരുഭൂവില്‍ നൊമ്പരമാടക്കി നല്ലൊരു നാളേക്ക് വേണ്ടി....കാത്തിരിക്കുന്നു.
നിര്‍ത്തട്ടെ.....ഇനി എഴുതാന്‍ .....വാക്കുകളില്‍ മധുരം പുരട്ടാന്‍ എനിക്ക് അറിയില്ല.
മനസ്സില്‍ നിറയുന്ന സ്നേഹം എന്റെ മിഴികളില്‍ നിറയുന്നു.....നിര്‍ത്തട്ടെ....
സ്നേഹത്തോടെ.........
നിന്റെ സ്വന്തം ഷെഫി......

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മഴ

" ഓര്‍മകളില്‍ നിറക്കാന്‍...കനവുകളില്‍ നിറയാന്‍...മഴ..."സ്നേഹത്തോടെ...

പുഞ്ചിരി

ഒരു നേര്‍ത്ത പുഞ്ചിരി ഞാന്‍ ഒളിപ്പിച്ചു വെച്ചിരിന്നു......നീ അടുത്ത് വരുമ്പോള്‍.....നിനക്കായ് സമ്മാനിക്കാന്‍.............ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍സുക്ഷിച്ച്‌ വെച്ചിരിന്നു ....... നീ അടുത്തില്ലാത്ത നേരം നിനക്കായി പൊഴിക്കാന്‍.....സ്നേഹത്തോടെ........

ജീവിതം

" ജീവിതം..ഒരിക്കലും മനസ്സിലാകാത്ത ഒരു പ്രതിഭാസം...ആശകളുടെ തീരാത്ത പ്രവാഹം..എന്തിനോ വേണ്ടി ജീവിക്കുന്നു..ആര്‍ക്കോ വേണ്ടി...ഓരോരോ ദിവസ്സങ്ങളും തള്ളി നീക്കുന്നു...ഏതോ ഒരു ലകഷ്യത്തിനു വേണ്ടി...എന്തിനോ വേണ്ടി....പ്രവാസിയും...."

സൌഹൃദം..

ഉതിരുന്ന നിശ്വസ്സങ്ങള്‍പൊഴിയുന്ന പൂവുകള്‍കൊഴിയുന്ന ദിനങ്ങള്‍ഒന്നും തിരിച്ചു വരില്ല.......നിഴലായി..നിലാവായി കൂടെയുള്ളത്ഒരാള്‍ മാത്രം..നമ്മുടെ സൌഹൃദം..സ്നേഹത്തോടെ..ഷെഫി..

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

onam

" ഓര്‍മയില്ലേ ആ കാലം...
പൂക്കളം ഉണ്ടാക്കാന്‍ ഓടി നടന്നതും..
പൂവ് പോരഞ്ഞു കരഞ്ഞതും..
അപ്പുറത്തെ വീട്ടിലെ പൂക്കള്‍ പറിച്ചതും..
ഒരു വലിയ പൂക്കളം ഉണ്ടാക്കിയതും..
ഇന്നും ഓര്‍ക്കുവാന്‍ എന്ത് സുഖം"
ഓര്‍മ്മകള്‍ കൂട് കൂട്ടിയ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍..
നിറമുള്ള ഓര്‍മകളുമായി ഒരു ഓണം കൂടി വരവായി..
ഓണാശംസകള്‍...
സ്നേഹത്തോടെ...

മഴ

ചാറ്റല്‍ മഴയില്‍ നനഞ്ഞു ചെളി വെള്ളം തെറുപ്പിച്ച്..
ഒരു മഴ നൂല്‍ കനവായി മാറാന്‍ ,
മഴയെ " നിനക്കെത്ര മുഖങ്ങളുണ്ട് ? എത്ര ഭാവങ്ങളുണ്ട്..?
നിന്നെ കുറിചെഴുതാത്ത കവികളുണ്ടോ ?
നിന്നെ വരക്കാത്ത ചിത്രകാരന്‍മാരുണ്ടോ..?
ഇനി നിന്നെ കുറിച്ച് ഞാന്‍ പറയട്ടെ..
പുതു മഴയായി നീ പെയുമ്പോള്‍ പുതു മണ്ണിന്‍റെ ഗന്ധം
എന്‍റെ ഗ്രാമത്തിന്‍റെ ഓര്‍മകളിലേക്ക് കൊണ്ടു പോകുന്നു.
എല്ലാം മറന്നു നിന്നില്‍ ലയിക്കാന്‍
നിന്നോടൊപ്പം പെയിതൊഴിയാന്‍
ആ കുളിരില്‍ എല്ലാം മറക്കാന്‍..
നിന്‍റെ താളത്തിനൊപ്പം പാട്ട് പാടാന്‍
മഴയെ നിന്നെ ഞാന്‍ പ്രണയിക്കുന്നു..
പെയിതൊഴിയല്ലേ ഒരിക്കലും നീ...
മഴ വില്ലയി മാഞ്ഞു പോകല്ലേ ....

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

"സ്നേഹം"

"സ്നേഹം" കരുതിവെച്ചു കാത്തിരിക്കുമ്പോഴും..പങ്കുവയ്ക്കാന്‍ മോഹിക്കുമ്പോഴും...ഇടെക്കെപ്പോഴോ..,മഴയായി വന്നുകൂടെ നനഞ്ഞും....കുളിരണിയിച്ചും...സ്വന്തമെന്നു ഓര്‍മിപ്പിച്ചും..ജന്മ സാഫല്യമേകി....പിന്നെയുമതുപ്പോലെതനിചെന്നപ്പോലെ.....നാളെക്കായി...കാത്തിരിക്കാന്‍ വിധിക്കപ്പെട്ട...." നന്മയുടെ ഹൃദയ വിചാരം....."

2011, ഏപ്രിൽ 16, ശനിയാഴ്‌ച

പ്രവാസി

" ഈ മരുഭൂമി...."
എല്ലാവരും ഒരുപ്പോലെ ഇഷ്ട്ടപ്പെടുന്ന . അതുപ്പോലെ വെറുക്കുന്ന മണല്‍ക്കാട്...
എത്ര പേരുടെ ജീവിതം ഇവിടെ തളിര്‍ത്തു. എത്ര പേരുടെ ജീവിതം കൊഴിഞ്ഞു...
ആരും കൊതിക്കുന്ന ഗള്‍ഫ്.....നല്ലൊരു ജീവിതം.., അത് ഇവിടെ കിട്ടും.
എന്‍റെ അനുഭവത്തില്‍..പക്ഷെ അതിനു പലതും ത്യജിക്കണം. അപ്പോഴാണ്
ഈ മണല്‍ കാടിനെ വെറുക്കുന്നത്...ജീവിതത്തില്‍ നിരാശ പടരുന്നത്‌..
ജീവിതത്തിന്‍റെ അവസാനം ഈ മരുഭൂമി തരുന്ന പാഠങ്ങള്‍..
അപ്പോഴാണ്‌ ഈ മരുഭൂമിയെ സ്നേഹിക്കുന്നത്..
ഈ മരുഭൂമിയില്‍ ഉള്ളപ്പോള്‍ സ്വന്തങ്ങളും , ബന്ധങ്ങളും കാണും,
അത് ഉപേക്ഷിച്ചു പോകുമ്പോള്‍
ഒന്നുമില്ലാതെ പോകുമ്പോള്‍.
ആരുമില്ലാതെ ഏകാനാകും.
അതാണ് ഈ മണ്ണിന്‍റെ കഴിവ്.
എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോകാന്‍ തുടങ്ങുമ്പോഴും
ഇവിടെ പിടിച്ചു നിര്‍ത്തുന്നത്...ഈ അനുഭവങ്ങളാണ്..
എന്നാലും മനസ്സ് പിടക്കും....ഒരു തിരിച്ചു പോക്ക്.
ഏതു പ്രവാസിയും കൊതിക്കുന്നതുപ്പോലെ ഞാനും ആശിക്കും.
അംബര ച്ചുംബികളുടെ ഈ നാട്ടില്‍ നിന്ന് ...
പച്ച വിരിച്ചു നില്‍ക്കുന്ന എന്‍റെ നാട്ടിലേക്ക്..."

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

മരണം

ഹേയ് മരണമേ..,
" നീ എന്നാണ് എന്നിലേക്ക്‌ അടുക്കുന്നത്..?
നിന്‍റെ അടുത്തടുത്ത്‌ വരുന്ന കാലൊച്ച ഞാന്‍ കേള്‍ക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സത്യമാണ് നീ..
നിന്നെ എല്ലാവര്‍ക്കും ഭയമാണ്..എന്നാലും എല്ലാവരും എന്നും നിന്നെ പ്രതീക്ഷിക്കുന്നു.
എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നിലേക്ക്‌ അടുക്കുകയാണ്.
നിന്‍റെ ക്രൂരതയുടെ മുഖങ്ങള്‍ പലപ്പോഴും ഞാന്‍ നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്.
നീ എന്തിനാണ് എല്ലാവരെയും വേദനിപ്പിക്കുന്നത്..?
എന്നാലും...നിന്നെ തേടി വരുന്ന എത്രയോ പേരുണ്ട്..?
നീ ചിലപ്പോള്‍ ചിലര്‍ക്കൊക്കെ ആശ്വസവുമാണ്..അനുഗ്രഹവുമാണ്..
നിന്‍റെ സുന്ദരമായ വേദനയുടെ കരങ്ങള്‍ എന്നെ പുണരുന്നത്...?
എന്‍റെ മോഹങ്ങളും , സ്വപ്നങ്ങളും എല്ലാം എല്ലാം എരിഞ്ഞടങ്ങുന്ന നിമിഷം.
എല്ലാം നിന്‍റെ മുന്നില്‍ അടിയറവു വെക്കുന്ന ആ നിമിഷത്തെ ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു.
എന്നാലും.."

പത്തനാപുരം

" പാതിരാമുല്ല പൂക്കുന്ന ഒരു നാടുണ്ട്...
ചെമ്പകം മണക്കുന്ന ഒരു ഗ്രാമമുണ്ട്...
കാട്ടരുവികളുടെ പാദസ്വര കിലുക്കം...
പഴമയുടെ പുതുമ.
ഇത് പത്തനാപുരം....
കാലത്തിന്‍റെ കരവിരുതില്‍ നെയ്തെടുത്ത
പട്ടുതൂവാല പുതച്ചു നില്‍ക്കുന്ന മനോഹര ഗ്രാമം.
പറഞ്ഞാലും എഴുതിയാലും തീരാത്ത ഒരു മനോഹര കാവ്യം.
പാതിരാകിളികള്‍ പാറി നടക്കുമ്പോള്‍ ഈ ഗ്രാമം
ഒരു കിളി കൂടാകും..
സായഹ്ന സൂര്യന്‍ രാവിനു വഴി മാറുമ്പോള്‍
ഈ ഗ്രാമം ഒരു കുങ്കുമ പൊട്ടാകും....
കാലം നിറ തുള്ളിയായി പെയിതിറങ്ങുമ്പോള്‍
നിറകുടമാകും....എല്ലാം ഉള്ളിലൊതുക്കി
തേങ്ങി കരയുന്ന മഴയാകും...
നിഴലായും നിലാവയും രാവിനു കൂട്ടിരിക്കും.
മനസ്സില്‍ നിറങ്ങള്‍ വാരി തൂകും ഈ സുന്ദരി.
ഈ പതയരികില്‍ സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്ന
പ്രണയിനികള്‍ക്കു ഒരു പനിനീര്‍ പൂവാണ്.
ഡിസംബര്‍ മാസത്തില്‍ മഞ്ഞു തുള്ളികള്‍ പൊതിയുമ്പോള്‍
കുളിര് കോരുന്ന കാശ്മീരാകും.....
ഒരിക്കലും മറക്കാന്‍ കഴിയാത്ത സുന്ദര
ഓര്‍മ്മകള്‍ എനിക്ക് തന്ന എന്‍റെ കൂട്ടുകാരി...."
ഇനി എന്നാണ് ആ മണ്ണിലേക്ക് എന്‍റെ നിശ്വസ്സം
അലിഞ്ഞു ചേരുന്നത്...?