2011, ഏപ്രിൽ 16, ശനിയാഴ്‌ച

പ്രവാസി

" ഈ മരുഭൂമി...."
എല്ലാവരും ഒരുപ്പോലെ ഇഷ്ട്ടപ്പെടുന്ന . അതുപ്പോലെ വെറുക്കുന്ന മണല്‍ക്കാട്...
എത്ര പേരുടെ ജീവിതം ഇവിടെ തളിര്‍ത്തു. എത്ര പേരുടെ ജീവിതം കൊഴിഞ്ഞു...
ആരും കൊതിക്കുന്ന ഗള്‍ഫ്.....നല്ലൊരു ജീവിതം.., അത് ഇവിടെ കിട്ടും.
എന്‍റെ അനുഭവത്തില്‍..പക്ഷെ അതിനു പലതും ത്യജിക്കണം. അപ്പോഴാണ്
ഈ മണല്‍ കാടിനെ വെറുക്കുന്നത്...ജീവിതത്തില്‍ നിരാശ പടരുന്നത്‌..
ജീവിതത്തിന്‍റെ അവസാനം ഈ മരുഭൂമി തരുന്ന പാഠങ്ങള്‍..
അപ്പോഴാണ്‌ ഈ മരുഭൂമിയെ സ്നേഹിക്കുന്നത്..
ഈ മരുഭൂമിയില്‍ ഉള്ളപ്പോള്‍ സ്വന്തങ്ങളും , ബന്ധങ്ങളും കാണും,
അത് ഉപേക്ഷിച്ചു പോകുമ്പോള്‍
ഒന്നുമില്ലാതെ പോകുമ്പോള്‍.
ആരുമില്ലാതെ ഏകാനാകും.
അതാണ് ഈ മണ്ണിന്‍റെ കഴിവ്.
എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോകാന്‍ തുടങ്ങുമ്പോഴും
ഇവിടെ പിടിച്ചു നിര്‍ത്തുന്നത്...ഈ അനുഭവങ്ങളാണ്..
എന്നാലും മനസ്സ് പിടക്കും....ഒരു തിരിച്ചു പോക്ക്.
ഏതു പ്രവാസിയും കൊതിക്കുന്നതുപ്പോലെ ഞാനും ആശിക്കും.
അംബര ച്ചുംബികളുടെ ഈ നാട്ടില്‍ നിന്ന് ...
പച്ച വിരിച്ചു നില്‍ക്കുന്ന എന്‍റെ നാട്ടിലേക്ക്..."

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

മരണം

ഹേയ് മരണമേ..,
" നീ എന്നാണ് എന്നിലേക്ക്‌ അടുക്കുന്നത്..?
നിന്‍റെ അടുത്തടുത്ത്‌ വരുന്ന കാലൊച്ച ഞാന്‍ കേള്‍ക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സത്യമാണ് നീ..
നിന്നെ എല്ലാവര്‍ക്കും ഭയമാണ്..എന്നാലും എല്ലാവരും എന്നും നിന്നെ പ്രതീക്ഷിക്കുന്നു.
എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നിലേക്ക്‌ അടുക്കുകയാണ്.
നിന്‍റെ ക്രൂരതയുടെ മുഖങ്ങള്‍ പലപ്പോഴും ഞാന്‍ നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്.
നീ എന്തിനാണ് എല്ലാവരെയും വേദനിപ്പിക്കുന്നത്..?
എന്നാലും...നിന്നെ തേടി വരുന്ന എത്രയോ പേരുണ്ട്..?
നീ ചിലപ്പോള്‍ ചിലര്‍ക്കൊക്കെ ആശ്വസവുമാണ്..അനുഗ്രഹവുമാണ്..
നിന്‍റെ സുന്ദരമായ വേദനയുടെ കരങ്ങള്‍ എന്നെ പുണരുന്നത്...?
എന്‍റെ മോഹങ്ങളും , സ്വപ്നങ്ങളും എല്ലാം എല്ലാം എരിഞ്ഞടങ്ങുന്ന നിമിഷം.
എല്ലാം നിന്‍റെ മുന്നില്‍ അടിയറവു വെക്കുന്ന ആ നിമിഷത്തെ ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു.
എന്നാലും.."

പത്തനാപുരം

" പാതിരാമുല്ല പൂക്കുന്ന ഒരു നാടുണ്ട്...
ചെമ്പകം മണക്കുന്ന ഒരു ഗ്രാമമുണ്ട്...
കാട്ടരുവികളുടെ പാദസ്വര കിലുക്കം...
പഴമയുടെ പുതുമ.
ഇത് പത്തനാപുരം....
കാലത്തിന്‍റെ കരവിരുതില്‍ നെയ്തെടുത്ത
പട്ടുതൂവാല പുതച്ചു നില്‍ക്കുന്ന മനോഹര ഗ്രാമം.
പറഞ്ഞാലും എഴുതിയാലും തീരാത്ത ഒരു മനോഹര കാവ്യം.
പാതിരാകിളികള്‍ പാറി നടക്കുമ്പോള്‍ ഈ ഗ്രാമം
ഒരു കിളി കൂടാകും..
സായഹ്ന സൂര്യന്‍ രാവിനു വഴി മാറുമ്പോള്‍
ഈ ഗ്രാമം ഒരു കുങ്കുമ പൊട്ടാകും....
കാലം നിറ തുള്ളിയായി പെയിതിറങ്ങുമ്പോള്‍
നിറകുടമാകും....എല്ലാം ഉള്ളിലൊതുക്കി
തേങ്ങി കരയുന്ന മഴയാകും...
നിഴലായും നിലാവയും രാവിനു കൂട്ടിരിക്കും.
മനസ്സില്‍ നിറങ്ങള്‍ വാരി തൂകും ഈ സുന്ദരി.
ഈ പതയരികില്‍ സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്ന
പ്രണയിനികള്‍ക്കു ഒരു പനിനീര്‍ പൂവാണ്.
ഡിസംബര്‍ മാസത്തില്‍ മഞ്ഞു തുള്ളികള്‍ പൊതിയുമ്പോള്‍
കുളിര് കോരുന്ന കാശ്മീരാകും.....
ഒരിക്കലും മറക്കാന്‍ കഴിയാത്ത സുന്ദര
ഓര്‍മ്മകള്‍ എനിക്ക് തന്ന എന്‍റെ കൂട്ടുകാരി...."
ഇനി എന്നാണ് ആ മണ്ണിലേക്ക് എന്‍റെ നിശ്വസ്സം
അലിഞ്ഞു ചേരുന്നത്...?