2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

പത്തനാപുരം

" പാതിരാമുല്ല പൂക്കുന്ന ഒരു നാടുണ്ട്...
ചെമ്പകം മണക്കുന്ന ഒരു ഗ്രാമമുണ്ട്...
കാട്ടരുവികളുടെ പാദസ്വര കിലുക്കം...
പഴമയുടെ പുതുമ.
ഇത് പത്തനാപുരം....
കാലത്തിന്‍റെ കരവിരുതില്‍ നെയ്തെടുത്ത
പട്ടുതൂവാല പുതച്ചു നില്‍ക്കുന്ന മനോഹര ഗ്രാമം.
പറഞ്ഞാലും എഴുതിയാലും തീരാത്ത ഒരു മനോഹര കാവ്യം.
പാതിരാകിളികള്‍ പാറി നടക്കുമ്പോള്‍ ഈ ഗ്രാമം
ഒരു കിളി കൂടാകും..
സായഹ്ന സൂര്യന്‍ രാവിനു വഴി മാറുമ്പോള്‍
ഈ ഗ്രാമം ഒരു കുങ്കുമ പൊട്ടാകും....
കാലം നിറ തുള്ളിയായി പെയിതിറങ്ങുമ്പോള്‍
നിറകുടമാകും....എല്ലാം ഉള്ളിലൊതുക്കി
തേങ്ങി കരയുന്ന മഴയാകും...
നിഴലായും നിലാവയും രാവിനു കൂട്ടിരിക്കും.
മനസ്സില്‍ നിറങ്ങള്‍ വാരി തൂകും ഈ സുന്ദരി.
ഈ പതയരികില്‍ സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്ന
പ്രണയിനികള്‍ക്കു ഒരു പനിനീര്‍ പൂവാണ്.
ഡിസംബര്‍ മാസത്തില്‍ മഞ്ഞു തുള്ളികള്‍ പൊതിയുമ്പോള്‍
കുളിര് കോരുന്ന കാശ്മീരാകും.....
ഒരിക്കലും മറക്കാന്‍ കഴിയാത്ത സുന്ദര
ഓര്‍മ്മകള്‍ എനിക്ക് തന്ന എന്‍റെ കൂട്ടുകാരി...."
ഇനി എന്നാണ് ആ മണ്ണിലേക്ക് എന്‍റെ നിശ്വസ്സം
അലിഞ്ഞു ചേരുന്നത്...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ