2011, ഡിസംബർ 9, വെള്ളിയാഴ്‌ച

സ്നേഹത്തോടെ.........

" കണ്ണുനീരില്‍ ഉരുകി വരുന്ന അക്ഷരങ്ങള്‍
കരളില്‍ നിറയുന്ന വാക്കുകള്‍ ....തുടങ്ങട്ടെ....
എത്ര കാലം ഉരുകി തീരുമെന്ന് അറിയാത്ത പ്രവാസ ജീവിതത്തിന്റെ പ്രണയം.
എന്റെ പൊന്നുവിന്...........
നിന്റെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ എന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ പൂക്കള്‍ വിരിഞ്ഞിരുന്നു.
നിന്റെ കണ്ണുകളില്‍ കണ്ട തിളക്കം എന്നോടുള്ള സ്നേഹത്തിന്റെ ആഴമായിരുന്നു......ഒരിക്കലും ആ തിളക്കം
മങ്ങരുതെന്നു ഞാന്‍ കൊതിച്ചു. ആ മിഴികള്‍ നിറയരുതെന്നു ഞാന്‍ ആഗ്രഹിച്ചു. നിന്നില്‍ നിന്നും അകലരുതെന്നു
ഞാന്‍ ഒരുപാടു മോഹിച്ചു. പക്ഷെ .., കാലം തന്ന വിരഹം ഇന്നും ഞാനും നീയും അനുഭവിക്കുന്നു.
ഈ മരുഭൂവില്‍ കത്തി തീരുന്ന സൂര്യനും ഞാനും ഓരോ ദിനങ്ങളും തള്ളി നീക്കുമ്പോഴും നിന്നെയും നമ്മുടെ പൊന്നു മോനെയും കാണാന്‍ ഓരോ ദിവസങ്ങള്‍ കുറഞ്ഞു വരുന്നതിന്റെ ആശ്വസ്സമാണ്. പിന്നെ നിനക്ക് സുഖാണോ...??
നമ്മുടെ മോനും സുഖാണോ....???? അവനെ നല്ലതുപ്പോലെ നോക്കണം. നമ്മുടെ പ്രതീക്ഷ ഇനി അവനാണ്....
ഒരു ദിവസം പോലും തമ്മില്‍ പിരിയരുതെന്നു കരുതിയ നമ്മള്‍ അടുത്ത് കഴിഞ്ഞത് കുറച്ചു ദിനങ്ങളാണ്.,
അതില്‍ വിരിഞ്ഞ പൂവാണ് നമ്മുടെ പൊന്നുമോന്‍ . അവന്റെ കളിയും ചിരിയും കാണാതെ ....
അവന്റെ ഓരോ വളര്‍ച്ചയുടെയും നിമിഷങ്ങള്‍ കാണാതെ....എന്നെ കുറിച്ച് എപ്പോഴും അവനോടു
പറഞ്ഞു കൊടുക്കണം.കാരണം ഞാന്‍ വരുമ്പോള്‍ എന്നെ അവന്‍ അറിയണം.എന്നും അവനോടൊപ്പം
കഴിയാന്‍ കൊതിച്ച ഒരു ബാപ്പയെ......
നിറങ്ങള്‍ വാരി തൂകുന്ന ദിനങ്ങള്‍ ഇനി നമ്മുടെ ജീവിതത്തില്‍ വരും....ഈ വിരഹം ഇന്ന് സുഖമുള്ള നോവാണ്.
ഈ മരുഭൂവില്‍ നൊമ്പരമാടക്കി നല്ലൊരു നാളേക്ക് വേണ്ടി....കാത്തിരിക്കുന്നു.
നിര്‍ത്തട്ടെ.....ഇനി എഴുതാന്‍ .....വാക്കുകളില്‍ മധുരം പുരട്ടാന്‍ എനിക്ക് അറിയില്ല.
മനസ്സില്‍ നിറയുന്ന സ്നേഹം എന്റെ മിഴികളില്‍ നിറയുന്നു.....നിര്‍ത്തട്ടെ....
സ്നേഹത്തോടെ.........
നിന്റെ സ്വന്തം ഷെഫി......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ