2012 മാർച്ച് 24, ശനിയാഴ്‌ച

ഒരു സ്ഥലത്ത് ജനിച്ച്, ജീവിക്കാന്‍ വേണ്ടി മറുകര തേടിപ്പോയ പാവം മലയാളി...തിരിച്ച് പോക്കിനെ കുറിച്ചു മാത്രം സ്വപ്നം കാണുന്നു, സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ!! നഷ്ടസ്വപ്നങ്ങളുടെ പാഥേയവും പേറിയുള്ള യാത്ര തുടരുന്നു..
ഈ മരുഭൂമിയില്‍ കണിക്കൊന്നയും, വിഷുപ്പുലരിയും വാക്കുകള്‍ക്കിടയിലെ മഞ്ഞളിപ്പ് മാത്രമാവുന്നു. ആശംസകള്‍ വെറും വാക്കുകളായേക്കാം. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപം നരച്ചു നിറം കെട്ട പല്ലവികളാകുന്നു...ഓര്‍ക്കാനും ഓമനിക്കാനും മധുരമുള്ള വിഷുക്കാഴ്ച്ച മനസ്സില്‍ ഇത്തിരിയെങ്കിലും അവശേഷിക്കുന്നെങ്കില്‍,സ്വയം ആശ്വസിക്കുക.നന്മ നഷ്ടപ്പെടാത്ത നല്ല സൌഹൃദത്തിന്റെ ഒരിത്തിരി സ്നേഹക്കൂടുതല്‍, അതാവട്ടെ ഇക്കുറി നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെ വിഷുക്കൈനീട്ടം.
"നഷ്ടപ്പെട്ടതൊക്കെ നല്ലതായിരുന്നു. തിരിച്ചു കിട്ടാത്തതായി പലതും. അതുപോലെ വിഷുകാഴ്ച്ചകളും."
ഷെഫി സുബൈര്‍.
ദോഹ ഖത്തര്‍. (പത്തനാപുരം)
00974 66244007
www.shefisubair.blogspot.com

2012 ജനുവരി 28, ശനിയാഴ്‌ച

മടക്ക യാത്ര

" ഒരു നാള്‍ മടക്ക യാത്ര " 
      ജീവിതത്തിനും മരണത്തിനുമിടയിലെ യാത്രയിലാണ് ഞാനിപ്പോള്‍.
തിളയ്ക്കുന്ന യൗവനം ഈ മരുഭൂവില്‍ എരിച്ചു തീര്‍ക്കുമ്പോള്‍
നഷ്ടപ്പെടലുകളെ കുറിചോര്‍ക്കാതെ........നാളെയുടെ പ്രതീക്ഷകളെ 
മാത്രം ഓര്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍.......ഇനി എത്ര നാള്‍.
ആയുസ്സിന്‍റെ ഓരോ നിമിഷവും തീര്‍ന്നു വരുമ്പോള്‍ ഈ ജീവിതത്തില്‍
എന്ത് നേടി...?
            
            ആരൊക്കെയോ കണ്ട സ്വപ്‌നങ്ങള്‍ പുലരാന്‍.....
            എരിഞ്ഞു തീര്‍ന്ന മെഴുകുതിരിപ്പോലെ ..., 
കാലം അതിന്‍റെ നാഴിക മണി ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.
അതിനോളമെത്താന്‍ ഓടി കിതക്കുകയാണ് ഞാന്‍. എന്നാലും അകലം 
കൂടി വരുകയാണ്...ജീവിതം കത്തി തീരുകയാണ്.
             ചുടു രക്തം മിഴിനീരായി പെയ്തിറങ്ങുമ്പോള്‍ , അത് മരുഭൂവില്‍
വീണുടയുമ്പോള്‍.......ആരു കാണുന്നു.... ഈ നൊമ്പരം..?
ആര് കേള്‍ക്കുന്നു ഈ സങ്കടം..?
എല്ലാം മറക്കാന്‍ രാവിനെ അഭയം പ്രാപിക്കുമ്പോള്‍ ....ഇരുട്ടിന്‍റെ മറ നീക്കി
ഒരു ചില്ല് വെളിച്ചമായി.....ഒരു നനുത്ത തെന്നലായി....ആ നാടിന്‍റെ ഓര്‍മ്മകള്‍.
പ്രതീക്ഷയുടെ നോട്ടവുമായി കുറെ മിഴികള്‍. ആ മിഴികളില്‍ സ്വപ്‌നങ്ങള്‍
നല്‍കിയത് ഞാനല്ലേ....?  വറുതിയുടെ നെരിപ്പോടില്‍ നിന്നും മോഹങ്ങളുടെ 
പുല്‍നാമ്പുകള്‍ മുളപ്പിച്ചതും ഈ ഞാന്‍ തന്നെ അല്ലെ....?
              അപ്പോള്‍ പിന്നെ എന്‍റെ വേദനക്ക് എന്ത് സ്ഥാനം.
എന്നാലും ഓരോ പ്രവാസിക്കും നൊമ്പരപ്പെടാനെ കഴിയു...
ആ നൊമ്പരത്തില്‍ പലരുടെയും മോഹങ്ങള്‍ സഫലമാകും...എല്ലാവരുടെയും 
എല്ലാ മോഹങ്ങളും സഫലമാക്കി.കഴിയുമ്പോള്‍ എനിക്കുമുണ്ടാകും
ഒരു മടക്ക യാത്ര......എന്‍റെ സഫലമാകാത്ത സ്വപ്നങ്ങളും പേറി.....
ഒരു യാത്ര.......... 
      

2011 ഡിസംബർ 9, വെള്ളിയാഴ്‌ച

ഡിസംബര്‍

" ഡിസംബര്‍ .....നീ മറയുകയാണ്...മായുകയാണ്....
മനസ്സില്‍ ഒരു നൂറു സ്വപ്നങ്ങള്‍ക്ക്  വിരാമമിട്ടുക്കൊണ്ട്..
വര്‍ഷ മേഘങ്ങള്‍ പെയിതൊഴിയിച്ചു.....വര്‍ണ്ണ കുടകള്‍ ചൂടിച്ചു...
ഓര്‍മകളില്‍ ഓണ പുലരികള്‍ നിറച്ചു...പിന്നെയും ഓര്‍ക്കാന്‍
ഓര്‍മകളുടെ പനിനീര്‍ പൂക്കള്‍ നല്‍കി.., നീ മറയുമ്പോള്‍
കരളില്‍ നിറയുന്ന വേദനയുടെ സഫലമാകാതെ പോയ സ്വപ്നങ്ങളുടെ
ഓര്‍മകളുടെ പനിനീര്‍ ചെടിയുടെ മുള്ളുകള്‍ ഹൃദയത്തില്‍ പോറിപ്പിച്ചു..
അതില്‍ നിന്ന് പൊടിഞ്ഞ ചോരതുള്ളികള്‍ കണ്ണുകളില്‍ നിറപ്പിച്ചു
നീ മായുമ്പോള്‍ ....ഇനിയും തിരിച്ചു വരാത്ത ആ നാളുകള്‍
മനസ്സിന്‍റെ കോണില്‍ വേറൊരു കലണ്ടറായി മാറുമ്പോള്‍
അതിലെ അക്കങ്ങളില്‍ ചിലതില്‍ കണ്ണുനീര്‍ ചാലിച്ചവ ഉണ്ടായിരിക്കും..
അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. നീ മറയുമ്പോള്‍
ഒരു പൂവ് വിടരുന്നതുപ്പോലെ
പുതുവര്‍ഷം മൊട്ടു വിരിയുകയാണ്...ഒരു പുതു നാളം തെളിയുകയാണ്...
കഴിഞ്ഞു പോയ നാളുകള്‍ മനസ്സില്‍ മായാതെ നില്‍ക്കുമ്പോഴും
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍
ആ നല്ല നാളേക്ക് കണ്ണു നട്ടിരിക്കുമ്പോള്‍
ഒരു നല്ല പുതുവര്‍ഷം എല്ലാവര്‍ക്കും ഉണ്ടാകട്ടെ
എന്ന് ആശംസിച്ചുക്കൊണ്ട്.........സുന്ദരമായ
കിനാവുകളുടെ രാവുകളും കണ്ണു നീരില്ലാത്ത പുലരികളും
എല്ലാവര്‍ക്കും ദൈവം നല്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
നിര്‍ത്തട്ടെ......."

സ്നേഹത്തോടെ
    ഷെഫി സുബൈര്‍

സ്നേഹത്തോടെ.........

" കണ്ണുനീരില്‍ ഉരുകി വരുന്ന അക്ഷരങ്ങള്‍
കരളില്‍ നിറയുന്ന വാക്കുകള്‍ ....തുടങ്ങട്ടെ....
എത്ര കാലം ഉരുകി തീരുമെന്ന് അറിയാത്ത പ്രവാസ ജീവിതത്തിന്റെ പ്രണയം.
എന്റെ പൊന്നുവിന്...........
നിന്റെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ എന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ പൂക്കള്‍ വിരിഞ്ഞിരുന്നു.
നിന്റെ കണ്ണുകളില്‍ കണ്ട തിളക്കം എന്നോടുള്ള സ്നേഹത്തിന്റെ ആഴമായിരുന്നു......ഒരിക്കലും ആ തിളക്കം
മങ്ങരുതെന്നു ഞാന്‍ കൊതിച്ചു. ആ മിഴികള്‍ നിറയരുതെന്നു ഞാന്‍ ആഗ്രഹിച്ചു. നിന്നില്‍ നിന്നും അകലരുതെന്നു
ഞാന്‍ ഒരുപാടു മോഹിച്ചു. പക്ഷെ .., കാലം തന്ന വിരഹം ഇന്നും ഞാനും നീയും അനുഭവിക്കുന്നു.
ഈ മരുഭൂവില്‍ കത്തി തീരുന്ന സൂര്യനും ഞാനും ഓരോ ദിനങ്ങളും തള്ളി നീക്കുമ്പോഴും നിന്നെയും നമ്മുടെ പൊന്നു മോനെയും കാണാന്‍ ഓരോ ദിവസങ്ങള്‍ കുറഞ്ഞു വരുന്നതിന്റെ ആശ്വസ്സമാണ്. പിന്നെ നിനക്ക് സുഖാണോ...??
നമ്മുടെ മോനും സുഖാണോ....???? അവനെ നല്ലതുപ്പോലെ നോക്കണം. നമ്മുടെ പ്രതീക്ഷ ഇനി അവനാണ്....
ഒരു ദിവസം പോലും തമ്മില്‍ പിരിയരുതെന്നു കരുതിയ നമ്മള്‍ അടുത്ത് കഴിഞ്ഞത് കുറച്ചു ദിനങ്ങളാണ്.,
അതില്‍ വിരിഞ്ഞ പൂവാണ് നമ്മുടെ പൊന്നുമോന്‍ . അവന്റെ കളിയും ചിരിയും കാണാതെ ....
അവന്റെ ഓരോ വളര്‍ച്ചയുടെയും നിമിഷങ്ങള്‍ കാണാതെ....എന്നെ കുറിച്ച് എപ്പോഴും അവനോടു
പറഞ്ഞു കൊടുക്കണം.കാരണം ഞാന്‍ വരുമ്പോള്‍ എന്നെ അവന്‍ അറിയണം.എന്നും അവനോടൊപ്പം
കഴിയാന്‍ കൊതിച്ച ഒരു ബാപ്പയെ......
നിറങ്ങള്‍ വാരി തൂകുന്ന ദിനങ്ങള്‍ ഇനി നമ്മുടെ ജീവിതത്തില്‍ വരും....ഈ വിരഹം ഇന്ന് സുഖമുള്ള നോവാണ്.
ഈ മരുഭൂവില്‍ നൊമ്പരമാടക്കി നല്ലൊരു നാളേക്ക് വേണ്ടി....കാത്തിരിക്കുന്നു.
നിര്‍ത്തട്ടെ.....ഇനി എഴുതാന്‍ .....വാക്കുകളില്‍ മധുരം പുരട്ടാന്‍ എനിക്ക് അറിയില്ല.
മനസ്സില്‍ നിറയുന്ന സ്നേഹം എന്റെ മിഴികളില്‍ നിറയുന്നു.....നിര്‍ത്തട്ടെ....
സ്നേഹത്തോടെ.........
നിന്റെ സ്വന്തം ഷെഫി......

2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച